September 7, 2024
#Movie

ഇരുകൈയിലും ആയുധങ്ങള്‍, തീഗോളത്തിന് താഴെ ഋഷഭ് ഷെട്ടി

രാജ്യത്ത് ആകെ വന്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത് നായകനായെത്തിയ കാന്താര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം കാന്താര എ ലെജന്‍ഡ് ചാപ്ടര്‍ ഒന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. കാന്താര പോലെ ചാപ്ടര്‍ ഒന്നിലും നടനും സംവിധായകനും ഋഷഭ് ഷെട്ടി തന്നെയാണ്. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുന്‍പുള്ള കഥയാണ് ഇതില്‍ പറയുന്നത്.

Also Read; നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദേശം

ഗംഭീരമായ ഒരു പുതിയ അവതാരപ്പിറവിയാണ് കാന്താര എ ലെജന്‍ഡിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഹോംബാലെ ഫിലിംസ് ആണ് വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ് കിരാഗണ്ടൂര്‍ ആണ് നിര്‍മ്മാതാവ്. ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ കാന്താര പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ എത്തിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കാന്താരയുടെ വിതരണം നിര്‍വഹിച്ചത്. കാന്താര എ ലെജന്‍ഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി തീയേറ്ററിലെത്തും.

 

 

Leave a comment

Your email address will not be published. Required fields are marked *