September 7, 2024
#Top News

സോണിയാ ഗാന്ധിയ്ക്ക് ഇന്ന് 77-ാം പിറന്നാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ഇന്ന് 77-ാം ജന്മദിനം. രാജ്യത്തെ നിരവധി പ്രമുഖ നേതാക്കളാണ് സോണിയാ ഗാന്ധിയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ എക്‌സ് പേജിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സോണിയയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.
‘ജന്മദിന നാളില്‍ സോണിയാ ഗാന്ധിയ്ക്ക് ആശംസകള്‍ നേരുന്നു. ദീര്‍ഘായുസും ആരോഗ്യവും നേരുന്നു’. എന്നാണ് മോദി കുറിച്ചത്.

Also Read; കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാല്‍ അടുത്തിടെയാണ് സ്ഥാനം മാറിയത്. മോദിയെ കൂടാതെ നിരവധി നേതാക്കളും സോണിയാ ഗാന്ധിയ്ക്ക് ആശംസകള്‍ അറിയിച്ചു. കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, ശശി തരൂര്‍, എം കെ സ്റ്റാലിന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *