വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം
പത്തനംതിട്ട: പത്തനംതിട്ടയില്‍ നവകേരള സദസ്സിനിടെ വാര്‍ത്താസമ്മേളനം നടത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. ഗവര്‍ണറുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി ഗണ്മാന് അനിലിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് വാര്‍ത്താ സമ്മേളനം നിര്‍ത്തുകയായിരുന്നു മുഖ്യമന്ത്രി.
ഗവര്‍ണറെ കുറിച്ചുള്ള ജസ്റ്റിസ് നരിമാന്റെ പരാമര്‍ശം തന്നെ ഇതിന് വ്യക്തമാണ്. പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേത്. കേന്ദ്രത്തിന്റെ സഹായത്തിലാണ് സര്‍വകലാശാലകളില്‍ ആളുകളെ കണ്ടെത്തി നിയമിച്ചിരിക്കുന്നത് ആര്‍എസ്എസ് നിര്‍ദേശമാണ് ഗവര്‍ണര്‍ അനുസരിച്ചതെന്നും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് അക്കാര്യത്തിലുമാണ്. പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. മുന്‍പ് രാഷ്ട്രീയക്കാരന് ആയിരുന്ന ഒരാള്‍ എങ്ങനെയാണ് ബ്ലഡി ക്രിമിനല്‍സ് എന്ന് വിളിക്കുന്നത്.
Also Read; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം
വിവേകം ഇല്ലാത്ത നടപടിയാണിതെന്നും ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആള്‍ക്ക് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല. ഗവര്‍ണര്‍ പരമാവധി പ്രകോപനം സൃഷ്ടിക്കുകയാണ്. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഓടി പോയി എന്ന് വീമ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































