#Top Four

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം

ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ വഴിയൊരുക്കിയ ഒബ്‌സര്‍വേഷന്‍ ഹോമിലെ രണ്ട് വനിതാ ജീവനക്കാര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഒബ്‌സര്‍വേഷന്‍ ഹോമിലായിരുന്നു സംഭവം. അറസ്റ്റിലായ രണ്ടുപേരെയും സസ്‌പെന്‍ഡുചെയ്തു.

പെണ്‍കുട്ടികളെ ഇവര്‍ ഒബ്‌സര്‍വേഷന്‍ ഹോമിന് പുറത്തേക്ക് കൊണ്ടുപോവുകയും അവിടെവച്ച് ബലാത്സംഗം ചെയ്യാന്‍ സൗകര്യം ഒരുക്കുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപേരും പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട് എന്നാല്‍ കേസിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Also Read; രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കും

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമാണ് ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് കുട്ടികള്‍ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്ന് കടുത്ത നടപടി ഉണ്ടാകുമെന്ന് വനിതാ ശിശുവികസന മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക വകുപ്പുതല അന്വേഷണത്തിനായി രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം കുറ്റാരോപിതരായ സ്ത്രീകള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.

 

 

Leave a comment

Your email address will not be published. Required fields are marked *