നരഭോജി കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
കല്‍പ്പറ്റ: വാകേരിയില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തേറ്റ മുറിവ് എട്ട് സെന്റീമീറ്ററോളം ആഴത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. നരഭോജിക്കടുവയെ ചികിത്സിക്കാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിട്ടുണ്ട്. മണ്ണുത്തി വെറ്റിനറി കോളേജില്‍ നിന്നുള്ള ആറംഗ സംഘം ഉടനെ പുത്തൂരില്‍ എത്തും ഇവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുക.
Also Read; തെക്കന്‍ തമിഴ്‌നാട്ടില്‍ മഴതുടരുന്നു; വെള്ളക്കെട്ട് രൂക്ഷം
കഴിഞ്ഞ ദിവസമാണ് കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്. ഉള്‍വനത്തില്‍ കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാകാം കടുവയ്ക്ക് പരിക്കേറ്റതെന്നും ഇതിനെതുടര്‍ന്നാണ് നരഭോജി കടുവയുടെ മുഖത്തും കയ്യിലും മുറിവേറ്റിരിക്കുന്നതെന്നും പറയുന്നു. അതിനാല്‍ പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































