പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് സതീശന്‍; മഹാരാജാവല്ല, താന്‍ ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ കല്യാശേരിയില്‍ നടന്നത് രക്ഷാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ പ്രതിപക്ഷനേതാവിന് നാടിന് വേണ്ടിയുള്ള പരിപാടികളോട് പ്രത്യേക അലര്‍ജിയാണെന്നും മുഖ്യമന്ത്രി നവകേരള സദസില്‍ പ്രതികരിച്ചു. ‘ഞാന്‍ സതീശന്റെ അത്ര ധീരതയുള്ള ആളാണെന്ന് അവകാശപ്പെട്ടിട്ടില്ല. സതീശന്റെ പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. പണ്ട് പാനൂരിലെ ക്രിമിനല്‍ താവളത്തില്‍ ഒറ്റയ്ക്ക് നടന്നുപോയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ആ പഴയ കാലത്ത് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍ ഭയപ്പെടുത്താന്‍ കഴിയുക, വല്ലാതെ മേനി നടിക്കരുത്.’ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
Also Read; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം;വനിതാ നേതാക്കളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി പേലീസ്
തന്റെ മനസ് ക്രിമിനല്‍ സ്വഭാവത്തില്‍ ഉള്ളതാണോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. മനുഷ്യരെ സ്‌നേഹിക്കുമ്പോള്‍ അവിടെ ഒരു സാമ്ര്യാജ്യമുണ്ടാകും. അത് സതീശന് മനസ്സിലാകണമെന്നില്ല. പ്രതിപക്ഷ നേതാവ് പരസ്യമായി അക്രമണം നടത്താനാണ് ആഹ്വാനം ചെയ്തത്. അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞത് നല്ലത്. ഇത് നാടിന്റെ സമാധാനം തകര്‍ക്കാനുള്ള നീക്കമാണ്. ഞങ്ങളെ അടിക്കാന്‍ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാജാവല്ല, താന്‍ ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.