സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇന്നലെ 514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പടെ രാജ്യത്ത് 594 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കോവിഡ് മൂലം രാജ്യത്ത് ആറ് മരണവും കേരളത്തില്‍ മൂന്ന് മരണവും രേഖപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 2341 ഉം രാജ്യത്ത് 2669 ഉം ആക്ടീവ് കോവിഡ് കേസുകളാണ് ഉള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കേരളത്തില്‍ ഒമിക്രോണും ഉപവകഭേദമായ ജെഎന്‍1 ഉം ആണ് പടരുന്നത്. കൂടുതല്‍ രോഗികളും ശ്വാസകോശ രോഗങ്ങളുമായാണ് ആശുപത്രിയില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രായമായവരും മറ്റുള്ള അസുഖങ്ങള്‍ ഉള്ളവരും മാസ്‌കടക്കമുള്ള മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ പരിശോധനകളുടെ എണ്ണം കൂട്ടും. കൂടാതെ സൗകര്യങ്ങള്‍ ഉള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധന നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.