അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും ഗതാഗതവകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുവര്‍ക്കും പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബി യിലെ ഗണേഷ്‌കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുന:സംഘടനയില്‍ അന്തിമ തീരുമാനമുണ്ടാകും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































