September 7, 2024
#news #Top News

ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം

ന്യൂഡല്‍ഹി: ലഡാക്കിലും ജമ്മുകാശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ 4.33 ഓടെ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് അറിയിച്ചത്. അഞ്ച്കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Also Read; പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി

ജമ്മുകാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ 1.10ഓടെ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എന്‍സിഎസ് അറിയിച്ചിരിക്കുന്നത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Leave a comment

Your email address will not be published. Required fields are marked *