#Top Four

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം.19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. ഒരു സ്ത്രീയുമുള്‍പ്പടെ തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read:തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു, സിനിമ വകുപ്പ് ഗണേഷിനില്ല, കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷനും പുരാവസ്തുവും, മറ്റ് വകുപ്പുകളില്‍ മാറ്റമില്ല

അപകടത്തില്‍ മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അരിയല്ലൂരില്‍ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമന്റ് ചാക്കുകള്‍ കയറ്റിയ വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്.

 

Leave a comment

Your email address will not be published. Required fields are marked *