September 7, 2024
#Top Four

തൃശൂരിനെ കീഴടക്കി മോദി

തൃശ്ശൂര്‍: കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് മോദിയുടെ പ്രസംഗം. തൃശൂരില്‍ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

Join with metropost: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിയ്ക്കായി എത്തിയ നരേന്ദ്ര മോദി വേദിയിലെത്തിയത് റോഡ് ഷോ നടത്തിയശേഷമാണ്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരക്കണക്കിനാളുകള്‍ മോദിയെ അഭിവാദ്യം ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *