September 7, 2024
#Top Four

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടി ആശാ ശരത്തിന്റെ സംഗീത നൃത്തശില്പത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Also Read; തൃശൂരിനെ കീഴടക്കി മോദി

നടി നിഖില വിമല്‍ മുഖ്യാതിഥിയായി എത്തും. ഉദ്ഘാടന ദിവസമായ ഇന്ന് വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, ഭരതനാട്യം, കോല്‍ക്കളി, മാര്‍ഗംകളി, കുച്ചുപ്പിടി, സംസ്‌കൃത നാടകം, കഥകളി എന്നീ ഇനങ്ങളും ഉണ്ടാകും.

 

Leave a comment

Your email address will not be published. Required fields are marked *