മകളെ ശല്യം ചെയ്ത 15 കാരന്റെ വാരിയെല്ല് തല്ലിയൊടിച്ചു
കൊച്ചി: മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് എറണാകുളം മുളവുകാട്ടില്‍ വനിതാ പഞ്ചായത്ത് അംഗവും ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് 15കാരനെ മര്‍ദ്ദിച്ച് വാരിയെല്ലൊടിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. മുളവുകാട് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
15കാരന്റെ സുഹൃത്തിന്റെ പരാതിയില്‍ വനിതാ പഞ്ചായത്ത് അംഗം, ഭര്‍ത്താവ്, സുഹൃത്ത് എന്നിവരെ പ്രതിചേര്‍ത്ത് മുളവുകാട് പോലീസ് കേസെടുത്തിട്ടുണ്ട് അതിനാല്‍ മൂവരും ഒളിവിലാണ്.
മുളവുകാട് പൊന്നാരിമംഗലം ക്രിസ്തുരാജ പള്ളിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡി.ജെ. പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. ഡി.ജെ പാട്ടിനൊപ്പം ഡാന്‍സ് കളിക്കുകയായിരുന്ന 15കാരനെ പ്രതികള്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും നിലത്തുവീണ യുവാവിനെ ചവിട്ടിയതായും സുഹൃത്ത് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
Also Read; വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു
രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് സുഹൃത്തുകള്‍ക്ക് മര്‍ദ്ദനമേറ്റത്. ഇതോടോപ്പം പഞ്ചായത്ത് അംഗം കഴുത്തിന് പിടിച്ച് മതിലില്‍ ഇടിപ്പിച്ചെന്നും തലയ്ക്ക് മര്‍ദ്ദിച്ചെന്നുമാണ് സുഹൃത്ത് പോലീസിന് നല്‍കിയ മൊഴി.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































