#Politics #Premium #Top Four

മോദിയെ കോമാളിയെന്ന് വിളിച്ചധിക്ഷേപിച്ചു, സല്‍മാന്‍ ഖാനും സച്ചിനും അക്ഷയ്കുമാറും മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള പോസ്റ്റിട്ടു..! ഇനി ലക്ഷദ്വീപിന്റെ നല്ലകാലം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മാലദ്വീപ് സര്‍ക്കാര്‍. വിദേശ നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും സര്‍ക്കാരിന്റെ നിലപാടല്ലെന്നും മാലദ്വീപ് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, അബ്ദുല്ല മഹ്‌സൂം മാജിദ് എന്നിവരാണ് മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയത്. സംഭവത്തില്‍ ഇന്ത്യ മാലദ്വീപിനെ അതൃപ്തി അറിയിച്ചിരുന്നു.

ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു, എന്തൊരു കോമാളി – മറിയം ഷിവുന എക്‌സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലേക്ക് സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് പോസ്റ്റിട്ടതാണ് മാലദ്വീപ് മന്ത്രിമാരെ വെറളി പിടിപ്പിച്ചത്.

also read : മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി

ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രമാണ് മാലദ്വീപ്. വിവാദം ചൂടുപിടിച്ചതോടെ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവര്‍ മാലദ്വീപിനെതിരെയും ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍, ജോണ്‍ എബ്രഹാം, ശ്രദ്ധകപൂര്‍ എന്നിവരും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ലക്ഷദ്വീപ് മനോഹാരിതയെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ എഴുതി.

 

Leave a comment

Your email address will not be published. Required fields are marked *