ടി.എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; ആരോപണത്തിലുറച്ച് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: എം.പി ടി.എന്‍ പ്രതാപന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണത്തിലുറച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി.എഫ്.ഐ ബന്ധം തെളിയിക്കാനുള്ള ടി.എന്‍ പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വേണ്ടി വന്നാല്‍ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ് ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത് എന്നും പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പി.എഫ്.ഐക്കാരെ സംരക്ഷിച്ചത് പ്രതാപനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
Also Read; ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































