#Top Four

മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ ചുമത്തിയതിന് പിന്നാലെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കരുവുന്നൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമായതെന്നും പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാദ്ധ്യമപ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.

Also Read; മോദിയെ കോമാളിയെന്ന് വിളിച്ചധിക്ഷേപിച്ചു, സല്‍മാന്‍ ഖാനും സച്ചിനും അക്ഷയ്കുമാറും മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള പോസ്റ്റിട്ടു..! ഇനി ലക്ഷദ്വീപിന്റെ നല്ലകാലം

മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് മാദ്ധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് 35എ വകുപ്പ് ചുമത്തി കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നത്. ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. താമരശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കി.

 

 

Leave a comment

Your email address will not be published. Required fields are marked *