ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു
മ്യൂണിക്: ജര്‍മനിയുടെ ഇതിഹാസ ഫുട്ബോള്‍ താരം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 1974ല്‍ പശ്ചിമ ജര്‍മനി ലോകചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബെക്കന്‍ബോവറിന് 78 വയസ്സായിരുന്നു. പ്രതിരോധ നിര താരമായും പിന്നീട് പരിശീലകനായും തിളങ്ങിയ പ്രതിഭയാണ് ബെക്കന്‍ബോവര്‍.
Also Read ; ഗവര്‍ണറെത്തും; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു
1964ല്‍ ബയേണ്‍ മ്യൂണിക്കിന്റെ യൂത്ത് ടീമിലൂടെയാണ് ബെക്കന്‍ബോവര്‍ ഫുട്ബോളിലേക്ക് എത്തുന്നത്. രണ്ട് ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഉള്‍പ്പെടെ ബെക്കന്‍ബോവര്‍ നേടിയിട്ടുണ്ട്.
ദേശീയ ടീമിലെ ജര്‍മ്മനിയുടെ എക്കാലത്തേയും വലിയ ഇതിഹാസമാണ് ബെക്കന്‍ബോവര്‍. 1974ലെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തികൂടിയാണ് അദ്ദേഹം. താരമെന്ന നിലയില്‍ കളി അവസാനിപ്പിച്ചെങ്കിലും ബെക്കന്‍ബോവറിന്റെ കരിയര്‍ അവിടെ അവസാനിച്ചില്ലയിരുന്നു. 1990ലെ ലോകകപ്പില്‍ പശ്ചിമ ജര്‍മനിയുടെ പരിശീലകനായും ബെക്കന്‍ബോവര്‍ പ്രവര്‍ത്തിട്ടുണ്ട്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































