പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ ബി ജെ പി നീക്കം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും കേന്ദ്രമന്ത്രി വി മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ സംസ്ഥാനത്തെ ഒരു ക്ലാസ് മണ്ഡലത്തില്‍ പോലും ഉചിതമായ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല.
Also Read ; ചാനല്‍ സ്റ്റുഡിയോ ആക്രമിച്ചു; മാധ്യമപ്രവര്‍ത്തകരെ ബന്ധികളാക്കി ആയുധധാരികള്‍
ഇതിനിടെയാണ് പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന പുറത്തുവരുന്നത്. ഇവിടെ മൂന്ന് പേരുകളാണ് ബി ജെ പി നേതൃത്വത്തിന് മുന്നിലുള്ളത്. കുമ്മനം രാജേശേഖരന്‍, ഉണ്ണി് മുകുന്ദന്‍, പി സി ജോര്‍ജ്. കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍, ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മാളികപ്പുറം ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് സൃഷ്ടിച്ച ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































