#gulf #Top News

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചു. ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ‘അഹ്ലന്‍ മോദി’ എന്ന് പരിപാടിയിലാണ് മോദി പങ്കെടുക്കുക. ഈ പരിപാടിയില്‍ പങ്കെടുക്കാനായി നിരവധി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തതായും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഇതിനോടകം https://ahlanmodi.ae/. എന്ന ഈ വെബ്‌സൈറ്റ് വഴി 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ഇന്ത്യാ ക്ലബ്ബിന്റെ പരിപാടിക്കിടെയാണ് ‘അഹ്ലന്‍ മോദി’ എന്ന പരിപാടിയുടെ പ്രഖ്യാപനം നടന്നത്.

Also Read; പതിനാലുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത യുവാവ് അറസ്റ്റില്‍

മോദിയെ കാണാനും സംവാദിക്കാനുമായി നിരവധി പേര്‍ എത്തുമെന്നും അതിനാല്‍ പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികളെ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *