#kerala #Politics #Top Four

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും ഇതിനെ സി.പി.എം ഭയപ്പെടുന്നില്ല എന്നും’ എം.വി ഗോവിന്ദന്‍ പറഞ്ഞു.

Also Read ; മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു; ശിവസേന-ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന

‘വീണക്കെതിരായ അന്വേഷണത്തില്‍ സി.പി.എം പ്രതികൂട്ടിലല്ല. പാര്‍ട്ടി പ്രതികൂട്ടിലാണെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ മകനാണ് വീണക്കെതിരെ പരാതി നല്‍കിയത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംബന്ധിച്ച് കോണ്‍ഗ്രസിന് അവസരവാദ നിലപാടാണ് ഉള്ളത്. അവരുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുന്നു. എന്നാല്‍, മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ അതവര്‍ സ്വാഗതം ചെയ്യുന്നു. ആം ആദ്മി പാര്‍ട്ടിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ നടപടികളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നതെന്നും’ എം.വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *