കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു; പിടിച്ചിരുന്ന ഭാര്യ ഷോക്കേറ്റു മരിച്ചു, ഭര്‍ത്താവിന് പൊളളലേറ്റു.
പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി 11 കെവി വൈദ്യുതി ലൈനിലേക്ക് വീണു. ഏണി പിടിച്ചിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടശ്ശേരിക്കര പേഴുംപാറ ഇരുളന്‍മണ്ണില്‍ രാജേന്ദന്റെ ഭാര്യ പി എസ് സുജാത (55) ആണ് മരിച്ചത്. ഏണിയില്‍ നിന്ന് കുരുമുളക് പറിക്കുകയായിരുന്ന ഭര്‍ത്താവ് രാജേന്ദ്രനു ഷോക്കേറ്റു. സാരമായ പൊളളലായതുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇയാള്‍.
Also Read ; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി എന്‍ പ്രതാപന്‍ എംപി
ഇന്നലെ ഉച്ചയ്ക്ക് അയല്‍വാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കുന്നതിനിടെയാണ് സംഭവം. 20 അടിയോളം നീളമുളള ഇരുമ്പ് ഏണി ചരിഞ്ഞു വൈദ്യുതിലൈനിലേക്ക് വീഴുകയായിരുന്നു. ഷോക്കേറ്റ രാജേന്ദ്രന്‍ ഏണിയില്‍ നിന്നു തെറിച്ചു വീണു. ഏണി പിടിച്ചിരുന്ന സുജാത തത്ക്ഷണം മരിച്ചു. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതരമായ പൊളളലേറ്റു. പോലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
രാജേന്ദ്രന്‍ കൂലിപ്പണിക്കാരന്‍ ആണ്. തോട്ടം തൊഴിലാളിയാണ് മരിച്ച സുജാത. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍. സന്തോഷ്, ഗിരീഷ് എന്നിവരാണ് മരുമക്കള്‍
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































