#Top Four #Top News

ഇനി വയ്യ, ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ നിക്ഷേപകന്‍ ജോഷി മാപ്രാണം !

കൊച്ചി: ദയാവധത്തിന് സര്‍ക്കാരും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയത്. ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

എഴുപത് ലക്ഷം രൂപയാണ് ജോഷിയുടെ കണക്ക് പ്രകാരം കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ലഭിക്കാനുള്ളത്. എന്നാല്‍, പണം മടക്കി നല്‍കാത്തതോടെ ജീവിതം തന്നെ വഴി മുട്ടിയ അവസ്ഥയിലാണെന്ന് ജോഷി പറയുന്നു. പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷിയുടെ ആവശ്യം.

also read :മലപ്പുറം ചങ്ങരംകുളത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു; ഭയന്നോടിയ നിരവധി പേര്‍ക്ക് പരിക്ക്

ഇരുപത് വര്‍ഷത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ നടത്തിയതായും കരുവന്നൂര്‍ ബാങ്കിലാണ് കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചതെന്നും കുടുംബച്ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണെന്നും ജോഷി അപേക്ഷയില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *