September 7, 2024
#kerala #local news #news

മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബാംഗ്ലൂരു ) മകൻ: ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *