‘അന്നപൂരണി’ വിവാദം; മാപ്പ് പറഞ്ഞ് നയന്‍താര
തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തില്‍ നയൻതാര മാപ്പ് പറഞ്ഞു. ശ്രീരാമനെ അപഹസിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തില്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടില്‍ നല്‍കിയ പോസ്റ്റിലൂടെയാണ് താരം ഖേദം പ്രകടിപ്പിച്ചത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പരാതി.
Also Read ; മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂര്‍വമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ലെന്നും നയന്‍താര പറഞ്ഞു. ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ് സിനിമയെടുത്തത്. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയാല്‍ എന്തും നേടാം എന്ന രീതിയിലാണ് അന്നപൂരണി സിനിമ ഒരുക്കിയതെന്നും നയന്‍താര പറയുന്നു. ഒരു പോസിറ്റീവ് സന്ദേശം പകരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങള്‍ക്ക് തോന്നി. അത് മനപൂര്‍വമായിരുന്നില്ലെന്നും നയന്‍ താര പറഞ്ഞു
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































