ഭാര്യയെ കടലില്‍ തള്ളിയിട്ടു കൊന്നു; 29കാരന്‍ അറസ്റ്റില്‍
പനജി: സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചില്‍ ലക്നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തൊന്‍പതുകാരനായ ഗൗരവ് കത്യാവാര്‍ ആണ് അറസ്റ്റിലായത്. ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍, ഭാരൃ ദിക്ഷ ഗംഗ്വാറിനെ (27) കടലിലേക്കു തളളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആണ് അറസ്റ്റ്.
Also Read ; മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് തിരിച്ചടി
വെള്ളിയാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഇയാള്‍ ബീച്ചില്‍ കുറേനേരം ചെലവഴിച്ചു. തുടര്‍ന്ന് ബീച്ചിലെ പാറക്കൂട്ടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം യുവതിയെ കടലിലേക്കു തള്ളിയിട്ടു. ദിക്ഷയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
ഗൗരവ് ആദ്യം പറഞ്ഞിരുന്നത് ദിക്ഷ കടലില്‍ മുങ്ങിമരിച്ചെന്നാണ്. എന്നാല്‍ ഇയാള്‍ ഭാര്യയെ മനഃപൂര്‍വം കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ലഭിച്ചതോടെ കേസിന്റെ ഗതി മാറുകയായിരുന്നു. ഇതോടെ, ദിക്ഷയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു ഗൗരവും ദിക്ഷയും തമ്മിലുള്ള വിവാഹം. ഗൗരവിന്റെ വിവാഹേതര ബന്ധമാണ് ദിക്ഷയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഭാര്യയുടേത് അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഗൗരവിന്റെ ശ്രമം. ഗൗരവ് കത്യാവാര്‍ ഭാര്യയുമായി ബീച്ചിലേക്കു വരുന്നതിന്റെയും ഭാര്യ മരിച്ചെന്ന് ഉറപ്പു വരുത്തി മടങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം