സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി 24ന് പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച (ജനുവരി 24) പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
Also Read ; പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് ഭാര്യ; പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ ദമ്പതിമാര്‍ പിടിയില്‍
ആറു ഗഡു (18%) ഡി എ അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കഴിഞ്ഞ 33 മാസക്കാലമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നയാപൈസയുടെ ആനുകൂല്യം എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ഡി എ അനുവദിച്ചിട്ട് മൂന്ന് വര്‍ഷമായി. നാലുമാസത്തെ ശമ്പളത്തിന് തുല്യമായ ലീവ് സറണ്ടര്‍ തുക ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































