#Crime #Top Four

ഇതരമതസ്ഥനെ പ്രണയിച്ച യുവതിയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സഹോദരന്‍

ബംഗളൂരു: ഇതരമതസ്ഥനെ പ്രണയിച്ച പത്തൊന്‍പതുകാരിയെ സഹോദരന്‍ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മുങ്ങിമരിച്ച നിലയില്‍. മൈസൂര്‍ സ്വദേശിനി ധനുശ്രി, അമ്മ അനിത (43) എന്നിവരാണ് മരിച്ചത്. ധനുശ്രിയുടെ സഹോദരന്‍ നിധിനെ പോലീസ് അറസ്റ്റ് ചെയ്തു.

ധനുശ്രിയുടെയും അനിതയുടെയും മൃതദേഹങ്ങള്‍ തടാകത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ഹന്‍സുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതി ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാത്രി ഇതിനെച്ചൊല്ലി നിധിനും ധനുശ്രിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

Also Read; മദ്യശാല തുറക്കാന്‍ തീരുമാനമെടുത്ത് റിയാദ്

ഇതരമതസ്ഥനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ധനുശ്രി തയ്യാറായില്ല. ഈ ദേഷ്യത്തില്‍ യുവതിയെ തടാകത്തില്‍ തള്ളിയിടുകയായിരുന്നു. ഇത് കണ്ട അനിത മകളെ രക്ഷിക്കാനായി തടാകത്തിലേക്ക് ചാടുകയായിരുന്നു. ധനുശ്രിയുടെയും അനിതയുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *