September 7, 2024
#Top Four

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക നീക്കം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനമായിരിക്കുന്നത്. മ്യൂസിയം പോലീസ് അന്വേഷിക്കുന്ന കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍.

Also Read; രാമന്റെയോ മറ്റ് ദൈവങ്ങളുടെയോ അവകാശം ബിജെപിക്കാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യകണ്ണി എം ജെ രഞ്ജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചതിലെ മുഖ്യകണ്ണിയാണ് രഞ്ജു. രഞ്ജുവിന്റെ കൂട്ടാളികളായ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ്, വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് രഞ്ജുവിന്റെ കൂട്ടാളികള്‍.

മുഖ്യകണ്ണികള്‍ പിടിയിലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം ഉണ്ടായിരിക്കുന്നത്. പ്രോസിക്യൂഷന്‍ നിയമോപദേശം ഉണ്ടായിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാത്തത് വിവാദമായിരുന്നു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *