ശരദ് പവാറിന് പാര്‍ട്ടി പേരും ചിഹ്നവും നഷ്ടം; യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റെതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയാണ് യഥാര്‍ഥ എന്‍സിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എം എല്‍ എമാര്‍ കൂടുതല്‍ പേരുടെ പിന്തുണ അജിത് പവാറിനൊപ്പമായതിനാല്‍ പാര്‍ട്ടി ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപി പാളയത്തില്‍ എത്തിയത്. രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരദ് പവാര്‍ വിഭാഗത്തോട് പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Also Read; പടക്കനിര്‍മാണ ശാലയില്‍ തീപിടിത്തം; മരണം ആറ് 60 പേര്‍ക്ക് ഗുരുതര പരിക്ക്