ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു
മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി പുല്ലാട്ട് കര്‍ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തുനിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്.
Also Read; പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ താഴെയിറങ്ങില്ലെന്ന് ദളിത് സ്ത്രീ
നേര്‍ച്ചയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ വരുന്നതിനിടയിലായിരുന്നു റോഡിലൂടെ ഭീതി പരത്തി ആന ഓടിയത്. പപ്പാന്മാരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































