September 7, 2024
#india #kerala #Top News

ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച നടക്കും. എന്നാല്‍ ബന്ദ് കേരളത്തിലെ ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് പ്രതിഷേധ പ്രകടനം ഉണ്ടാകൂ.

Also Read ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും

സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ല്‍ ഡല്‍ഹിയില്‍ കര്‍ഷകസമരം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബന്ദിന് സി.പി.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *