സഹോദരിയെ ശല്യം ചെയ്ത യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു
കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ 19കാരന്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി പേരരശന്‍ (19) സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Also Read ; അസോളക്കാര്യം ചെറിയകാര്യമല്ല… അമൃത കോളേജ് കാര്‍ഷിക വിദ്യാര്‍ഥികളുടെ വേറിട്ട പഠനക്ലാസ്
ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനുവേണ്ടി പോകാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബസ് കാത്തിരിക്കുകയായിരുന്നു പ്രണവിനെ കണ്ട പേരരശനും സുഹൃത്തുക്കളും ബസ് സ്റ്റോപ്പിലെത്തി പ്രണവിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിലുള്‍പ്പെടെ ഗുരുതരമായി വെട്ടേറ്റ ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി. പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇഎസ്ഐ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പ്രണവ് പേരരശന്റെ സഹോദരിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നു. ഇതിനെതുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം






Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































