വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കെ കെ ശൈലജയും കോഴിക്കോട് നിന്ന് എളമരം കരീമും തന്നെ സ്ഥാനാര്‍ത്ഥികളായേക്കും. സിപിഐഎം ജില്ലാ കമ്മിറ്റി ഇരുവരുടെയും പേരുകള്‍ അംഗീകരിച്ചു. എല്‍ഡിഎഫ് കോഴിക്കോട്, വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ ആദ്യയോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം എടുക്കാനൊരുങ്ങുകയാണ് സിപിഐഎം.
Also Read ; അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക നിര്‍ദേശങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞതോടെ സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏതാണ്ട് ധാരണ ആയിട്ടുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ട്. അതില്‍ മാറ്റം വേണോയെന്ന് നാളെ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആലോചിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം