ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുമായി വാട്സാപ്പ് ചാറ്റ്
മലപ്പുറം: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവായി വാട്സാപ്പ് ചാറ്റ്. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്.
Also Read ; രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പരിശോധന നടത്തി ഫൊറന്‍സിക്
‘മോള്‍ മരിച്ചു, ഞാന്‍ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോള്‍ പോയി അജുവേ. മോള് പോയി’- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പാലക്കാട് വെണ്ണക്കര സ്വദേശി അജ്മല്‍- ശില്പ എന്നിവരുടെ മകള്‍ ശികന്യയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു എന്നാല്‍ കഴിഞ്ഞ ആറ് മാസമായി അജ്മലും ശില്പയും അകന്നാണ് താമസം.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ശില്പ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാട്സാപ്പ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. മാവേലിക്കരയില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും തുടര്‍ന്ന് മൃതദേഹവുമായി വാടകയ്ക്കെടുത്ത കാറില്‍ അജ്മലിനെ കാണാനായി ഷൊര്‍ണൂരിലെത്തുകയായിരുന്നു എന്നും വ്യക്തമാക്കി.
സിനിമ തീയേറ്ററിലെ ജീവനക്കാരനാണ് അജ്മല്‍. ശില്പ സ്വകാര്യ സ്ഥാപനത്തിലെ തെറാപ്പിസ്റ്റുമാണ്. ശില്പ രാസലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും അജ്മല്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അകല്‍ച്ചയിലായതോടെ കുഞ്ഞിനെ അജ്മലിനെ ഏല്‍പ്പിക്കാന്‍ ശില്പ ശ്രമം നടത്തിയിരുന്നു. കുഞ്ഞിനെചൊല്ലി വഴക്കിടലും പതിവായിരുന്നു. വെള്ളിയാഴ്ച രാവിലെ തിയേറ്ററിലെത്തിയ ശില്‍പ കുഞ്ഞ് മരിച്ചെന്നും മറവുചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത് കണ്ട തിയറ്റര്‍ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































