മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ മകനാണ്.
Also Read ; കര്‍ഷകരുടെ മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലേക്ക്
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അതികായനാണ് അന്തരിച്ചത്. 1929ല്‍ ഇന്ന് മ്യാന്‍മറിന്റെ ഭാഗമായിട്ടുള്ള റങ്കൂണിലെ ഒരു പാഴ്‌സി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1971 മുതല്‍ ഇന്ത്യന്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു നരിമാന്‍. 1991 മുതല്‍ 2010 വരെ ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972 – 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ രാജിവച്ചു. 1999 മുതല്‍ 2005 വരെ നോമിനേറ്റഡ് രാജ്യസഭാംഗമായിരുന്നു ഫാലി എസ് നരിമാന്‍. അദ്ദേഹത്തിന്റെ സേവനത്തിന് രാജ്യം പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































