February 1, 2026
#india #Top Four

ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ കുതിച്ചു; ഒഴിവായത് വന്‍ ദുരന്തം, അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിന്‍ ഓടിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജമ്മു കാശ്മീരിലെ കഠ് വ മുല്‍ പഞ്ചാബ് വരെയാണ് ട്രെയിന്‍ ലോകോ പൈലറ്റില്ലാതെ ഓടിയത്. ജമ്മു കാശ്മീരിലെ കഠ് വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Also Read ; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു

ട്രെയിന്‍ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പഠാന്‍കോട്ട് ഭാഗത്തേയ്ക്കുള്ള ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ ട്രെയിന്‍ സഞ്ചരിച്ചതായാണ് വിവരം. ഒടുവില്‍ റെയില്‍വേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവില്‍ പഞ്ചാബിലെ മുഖേരിയാനു സമീപം ഉച്ചി ബാസിയില്‍ വെച്ചാണ് ട്രെയിന്‍ തടഞ്ഞു നിര്‍ത്താനായത്. വലിയ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് റെയില്‍വേയും ട്രെയിന്‍ കടന്നുപോയ പ്രദേശത്തെ ജനങ്ങളും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *