February 4, 2026
#kerala #Top News

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമിട്ട് പണ്ടാര അടുപ്പില്‍ തീപകര്‍ന്നു. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അതില്‍ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകര്‍ന്നത്.

Also Read ;മീന്‍പിടുത്തത്തിനിടെ മരണം; നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

ഉച്ചയ്ക്ക് രണ്ടരക്കാണ് പൊങ്കാല നിവേദ്യം അര്‍പ്പിക്കുക. തലസ്ഥാനം ജനസാഗരമാണ്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. രാത്രി എട്ട് മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. കൊടും ചൂടിനെ ഗൗനിക്കാതെ തലസ്ഥാനം ഭക്തരുടെ കടലായി മാറി. എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊങ്കാല സമര്‍പ്പണത്തിനെത്തി.

തിങ്കളാഴ്ച പുലര്‍ച്ചെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പ്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിറക്കും. 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *