September 7, 2024
#Top Four

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്; കടിയേറ്റ് വീട്ടമ്മ മരിച്ചു

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. ആഴീക്കല്‍ ബോട്ടു പാലത്തിനു സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ പുറമെ നിന്നു വിറകെടുത്തു അടക്കളയിലേക്ക് തിരികെ പോകുമ്പോഴാണ് സംഭവം.

Also Read; പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

വാതിലിനരികില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ് കയറിക്കൂടിയത് ഇവര്‍ അറിഞ്ഞില്ല. ഇതറിയാതെ കാല്‍ തുടയ്ക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: ഫക്രുദീന്‍. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: അന്‍ഷിന, നസ്മിന.

Leave a comment

Your email address will not be published. Required fields are marked *