February 4, 2026
#india #kerala #Top News

വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടു. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. കളമശേരിക്കും ആലുവയ്ക്കും ഇടയില്‍വെച്ചാണ് പുക കണ്ടത്.

Also Read ;ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍

രാവിലെ 9 മണിയോടെയായിരുന്നു പുക ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് സ്മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയനില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പുക വലിച്ചതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് യാത്രക്കാരനെ കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. അതിനാല്‍ യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. പുകവലിച്ച യാത്രക്കാരനില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *