സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്
അമരാവതി: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവ് മാതാപിതാക്കളെ മര്‍ദ്ദിച്ചത്.
Also Read ; സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍
ലക്ഷ്മമ്മ, വെങ്കട്രാമണ എന്നീ വൃദ്ധദമ്പതികള്‍ക്കാണ് മകന്‍ ശ്രീനിവാസലു റെഡ്ഡിയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. മൂത്ത സഹോദരനായ മനോഹര്‍ റെഡ്ഡിക്ക് മാതാപിതാക്കള്‍ മൂന്ന് ഏക്കര്‍ ഭൂമി നല്‍കിയതില്‍ പ്രകോപിതനായായിരുന്നു മര്‍ദ്ദനം. ശ്രീനിവാസലു മാതാവിനെ തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുന്നതും തുടര്‍ച്ചയായി തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദിക്കരുതെന്ന് ലക്ഷ്മമ്മ കരഞ്ഞപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മാതാവിനെ തൊഴിച്ച് താഴെയിട്ട് നിലത്തിട്ട് മര്‍ദ്ദിച്ച ശേഷം ഇയാള്‍ പിതാവിനെ മര്‍ദ്ദിക്കുന്നതും കാണാം. സംഭവത്തില്‍ കേസെടുത്ത പോലീസ് ശ്രീനിവാസലുവിനെ കസ്റ്റഡിയിലെടുത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































