#Business #International #Trending

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക്

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിങ്കളാഴ്ച ടെസ്വ ഇന്‍കോര്‍പ്പറേറ്റിലെ ഓഹരികള്‍ 7.2 ശതമാനമായി ഇടിഞ്ഞതാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമാവാന്‍ പ്രധാന കാരണം. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇപ്പോള്‍ 60കാരനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ലോകത്തിലെ സമ്പന്നരില്‍ ഒന്നാമന്‍.

Also Read ; കോട്ടയത്ത് താന്‍ മത്സരിക്കും, ഇടുക്കി, മാവേലിക്കര സീറ്റുകളും ബി.ഡി.ജെ.എസിന്: തുഷാര്‍ വെള്ളാപ്പള്ളി

മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 197.7 ബില്യണ്‍ ഡോളറാണ്. ജെഫ് ബെസോസിന്റെ ആസ്തി 200.3 ബില്യണ്‍ ഡോളറുമാണ്. 2021ന് ശേഷം ഇതാദ്യമായാണ് ആമസോണിന്റെ സ്ഥാപകനായ ജെഫ് ബ്ലൂംബെര്‍ഗിന്റെ ധനികരുടെ പട്ടികയില്‍ ഒന്നാമത്തെത്തുന്നത്.

ആമസോണിന്റെയും ടെസ്ലയുടെയും ഓഹരികള്‍ തമ്മില്‍ ഒരു ഘട്ടത്തില്‍ 142 ബില്യണ്‍ ഡോളറിന്റെ വ്യത്യാസം ഉണ്ടായിരുന്നെന്നും. അമേരിക്കന്‍ ഇക്വിറ്റി മാര്‍ക്കറ്റിനെ മുന്നോട്ട് നയിക്കുന്ന പ്രധാന സ്റ്റോക്കുകളില്‍ ഇവ രണ്ടും ഉള്‍പ്പെട്ടിരുന്നു. 2022ന്റെ അവസാനത്തോടെ ആമസോണ്‍ ഓഹരികളുടെ മൂല്യം ഇരട്ടിയായി. എന്നാല്‍ ടെസ്ല അതിന്റെ 2021ലെ ഉയര്‍ച്ചയില്‍ നിന്ന് 50ശതമാനമാണ് പിന്നോട്ട് പോയിരിക്കുന്നത്. ഷാംഗ്ഹായിലെ ഫാക്ടറിയില്‍ നിന്നുള്ള കയറ്റുമതി താഴ്ന്നതാണ് ടെസ്ലയിലെ ഓഹരി ഇടിയാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *