കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

കോട്ടയം: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍. കോട്ടയം പാലാ പൂവരണിയിലാണ് അച്ഛനും അമ്മയും മൂന്ന് കുട്ടികളെയുമാണ് കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അകലെക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്സണ്‍ തോമസും കുടുംബവുമാണ് മരിച്ചത്.
Also Read ;സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്സണ്‍ തൂങ്ങിമരിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസെത്തിയപ്പോള്‍ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നെന്നും. തൊട്ടടുത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ ജെയ്സന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. റബ്ബര്‍ തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജെയ്സണ്‍. ഒരു വര്‍ഷം മുമ്പാണ് കുടുംബം പൂവരണിയില്‍ താമസത്തിനെത്തിയത്. അതിനാല്‍ത്തന്നെ നാട്ടുകാര്‍ക്കും ഇവരെപ്പറ്റി കൂടുതല്‍ അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം