സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ്
തൃശൂര്‍: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാംസ്‌കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് സമൂഹമാധ്യമത്തില്‍ റഫീഖിന്റെ പോസ്റ്റ്. ‘സിദ്ധാര്‍ഥ്.. മാപ്പ്’ എന്ന കുറിപ്പ് സഹിതമാണ് കാര്‍ട്ടൂണ്‍ പങ്കുവച്ചത്.
Also Read ; റമദാന്‍ മാസത്തില്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ
കഴിഞ്ഞ മാസം 18 നായിരുന്നു ഹോസ്റ്റലില്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയിരുന്നത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ പെണ്‍കുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരില്‍ സിദ്ധാര്‍ഥനെ ഗ്രൗണ്ടില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 14 മുതല്‍ 18ന് ഉച്ച വരെ സിദ്ധാര്‍ഥന്‍ ക്രൂര മര്‍ദനത്തിനിരയായെന്നും ഹോസ്റ്റലിലെ 130 വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്‌നനാക്കിയായിരുന്നു മര്‍ദനമെന്നും ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി പറയുന്നു.
പ്രതികളായ 18 പേരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകമെന്നു തെളിഞ്ഞാല്‍ പ്രതികള്‍ക്കു ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും ആത്മഹത്യാപ്രേരണ, റാഗിങ്, ഗുരുതരമായി മുറിവേല്‍പിക്കല്‍, ആയുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകളായിരുന്നു നേരത്തേ ചുമത്തിയിരുന്നത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































