അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന; നാട്ടുകാര്‍ ഭീതിയില്‍
തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാന. ചാലക്കുടി-അതിരപ്പിള്ളി പാതക്കരികിലുള്ള തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലാണ് രണ്ട് കാട്ടാനയിറങ്ങിയത്. നാട്ടുകാര്‍ ഭീതിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
അതിരപ്പിള്ളിയില്‍ ഇന്നലെ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വാച്ചുമരം ആദിവാസി ഊരിലെ മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (68)യാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന വത്സയെ ആക്രമിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































