ഭാര്യയെ വെട്ടിയ ശേഷം വിഷം കുടിച്ച് ഭര്‍ത്താവ്
പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത് തുടര്‍ന്ന് പരിക്കേറ്റ ഭാര്യ കവിത തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read ;പന്നിയാറില്‍ റേഷന്‍കട തകര്‍ത്ത് ചക്കക്കൊമ്പന്‍
കുടുംബവഴക്കിനെ തുടര്‍ന്ന് സുരേഷ് കവിതയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ഭാര്യ വീണതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വര്‍ഷമായി. മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യ കോഴിഫാമില്‍ ജോലിക്ക് പോകുന്നതിനെച്ചൊല്ലിയും ആഭരണങ്ങളെച്ചൊല്ലിയും വഴക്കിടാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































