പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബി ജെ പിയിലേക്ക്, മുന്‍ കോണ്‍ഗ്രസ് മന്ത്രിയെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാനും നീക്കം
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പത്മിനി തോമസും ബി ജെ പിയിലേക്ക്. ഇന്ന് ബി ജെ പിയില്‍ ചേരുന്ന തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ നേതാക്കളിലൊരാളാണ് പത്മിനി തോമസ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസിന് പാര്‍ട്ടിയില്‍ മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് ബി ജെ പിയിലേക്ക് പോകാന്‍ കാരണമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബി ജെ പിയില്‍ ചേരുമെന്ന് ഇന്നലെ ബി ജെ പി നേതൃത്വം അറിയിച്ചിരുന്നു.
Also Read; മാസപ്പടി കേസ്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി ഇന്ന് കോടതിയില്‍
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ഒരു മുന്‍ മന്ത്രി ഉള്‍പ്പടെയുള്ള നേതാക്കളാണ് ബി ജെ പിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ബി ജെ പിയിലെത്തിയാല്‍ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































