മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കോഴിക്കോട്: മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പിടിയിലായത്. ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വെച്ച മുന്‍ ഭാര്യയുടെ കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പോലീസിനെ കൊണ്ടു പിടിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി ചീരാല്‍ സ്വദേശി മോന്‍സി എന്നയാള്‍ക്ക് 10,000 രൂപ നല്‍കി. മോന്‍സിയെ പോലീസ് അറസ്റ്റ് ചെയ്തതിലൂടെയാണ് യുവാവിന്റെ കള്ളക്കളി പുറത്തായത്.
Also Read ; ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറികടന്ന് കേന്ദ്രാനുമതി
വില്‍പനയ്ക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന വ്യാജേന വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പോലീസിന് വിവരം നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ട് പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്ന് വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ബത്തേരി സ്റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ പോലീസ് കോട്ടക്കുന്ന് ജംക്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.
ദമ്പതികള്‍ നിരപരാധികളാണെന്ന് ചോദ്യംചെയ്യലില്‍ പോലീസ് കണ്ടെത്തി. ഒഎല്‍എക്സില്‍ വില്‍പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാള്‍ക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികള്‍ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പര്‍ വാങ്ങി പോലീസ് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയതോടെ സത്യം പുറത്തുവരുകയായിരുന്നു. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്നും പോലീസ് കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് ബാദുഷ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































