മമതാ ബാനര്‍ജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ ദിലീപ് ഘോഷിനെതിരെ കേസ്
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ കേസ്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ പോലീസാണ് കേസെടുത്തത്.
Also Read; പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധനവ്
ത്രിപുരയില്‍ പോയാല്‍ ത്രിപുരയുടെ മകളാണെന്നും ഗോവയില്‍ പോയാല്‍ ഗോവയുടെ മകളാണെന്നും പറയും. ദീദി ആദ്യം അച്ഛനാരാണെന്ന് ഉറപ്പിക്കട്ടെ’ എന്നായിരുന്നു ഘോഷിന്റെ പരാമര്‍ശം. കൂടാതെ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം ദിലീപ് ഘോഷില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അതിനാല്‍ ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചു. ഘോഷ് മാപ്പുപറയണമെന്ന ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസും ഉന്നയിച്ചിരുന്നതായും. പൊരുമാറ്റച്ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.