ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം

ലക്നൗ: ഭാര്യയെയും രണ്ട് മക്കളെയും കൊന്ന ശേഷം മൃതദേഹങ്ങള്‍ക്കരികെ യുവാവ് കഴിഞ്ഞത് മൂന്നുദിവസം. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തില്‍ച്ചുറ്റി കൊലപ്പെടുത്തിയത്. റാം ലഗന്റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം കണ്ടുനിന്ന കൂട്ടികള്‍ വിവരം പുറത്തുപറയാതിരിക്കാനാണ് കുട്ടികളെയും കൊലപ്പെടുത്തിയതെന്നാണ് വിവരം.
Also Read ; ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത്
ഇവരുടെ വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായി എന്നാല്‍ റാം, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസ് പറയുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം രാത്രി മൃതദേഹങ്ങളോടൊപ്പം കഴിയുകയും പകല്‍ പുറത്ത് ചെലവഴിക്കുകയും ചെയ്തു.
റാം ലഗനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം