2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന് ബിജെപി നേതാവ് ജയരാജ് കൈമള്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിച്ചെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന നേതാവ് ജയരാജ് കൈമള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെ 2019ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചെന്നാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ വെളിപ്പെടുത്തിയത്. 2019ല്‍ എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും എല്‍ഡിഎഫിന് വേണ്ടി എ സമ്പത്തുമാണ് ആറ്റിങ്ങലില്‍ മത്സരിച്ചിരുന്നത്.
2019ല്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ ബിജെപി സഹായിച്ചിട്ടുണ്ട്. ആറ്റിങ്ങലിലെ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയത് താനണെന്നും ഇതിന്റെ വിവരങ്ങള്‍ അടൂര്‍ പ്രകാശിന് കൈമാറിയെന്നും ജയരാജ് കൈമള്‍ പറഞ്ഞു. യുഡിഎഫ് പ്രചാരണത്തിന് തന്റെ സംഘം സഹായിച്ചെന്നും ഇരട്ട വോട്ട് കണ്ടെത്തിയത് മണ്ഡലത്തില്‍ നിര്‍ണ്ണായകമായെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































